രാജ്യത്ത് പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താൻ ഒരു മാസം കൂടി. പൊതുമാപ്പ് പ്രഖ്യാപിച്ചിട്ട് രണ്ട് മാസം പൂര്‍ത്തിയാകുമ്പോൾ നിരവധി പേരാണ് ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
ദോഹ: രാജ്യത്ത് പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താൻ ഒരു മാസം കൂടി. പൊതുമാപ്പ് പ്രഖ്യാപിച്ചിട്ട് രണ്ട് മാസം പൂര്‍ത്തിയാകുമ്പോൾ നിരവധി പേരാണ് ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അതേസമയം പൊതുമാപ്പിന്‍െറ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ ഉണ്ടെങ്കില്‍ കര്‍ശനമായ നടപടികള്‍ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ ഇതിനോടകം മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
ഡിസംബര്‍ ഒന്നിന് ശേഷം കുടിയേറ്റ നിയമം ലംഘിച്ച് ഖത്തറില്‍ തങ്ങുന്നവരെ കണ്ടത്തൊന്‍ ആഭ്യന്തര മന്ത്രാലയത്തിലെ സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പ് കര്‍ശന പരിശോധന ക്യാമ്പെയിൻ നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രവാസികളുടെ രാജ്യത്തേക്കുള്ള വരവും പോക്കും താമസവും സംബന്ധിച്ച 2009ലെ നാലാം നമ്പര്‍ നിയമം ലംഘിച്ചവര്‍ക്കാണ് ഇപ്പോൾ പൊതുമാപ്പ് നൽകിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.