Currency

ഒമാനില്‍ വിസിറ്റിങ് വിസ ഫാമിലി വിസയിലേക്ക് മാറ്റാം; തീരുമാനം നിലവിലെ സാഹചര്യം കണക്കിലെടുത്ത്

സ്വന്തം ലേഖകന്‍Sunday, July 5, 2020 1:03 pm
family-visa

മസ്‌കത്ത്: ഒമാനില്‍ വിസിറ്റിങ് വിസയിലുള്ള പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് ഫാമിലി വിസയിലേക്ക് മാറാന്‍ സാധിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. ഒമാനില്‍ ജോലി ചെയ്യുന്നവരുടെ ഭാര്യ, ഭര്‍ത്താവ്, നിശ്ചിത പ്രായപരിധിയിലുള്ള കുട്ടികള്‍, ഒമാനി പൗരന്മാരുടെ വിദേശികളായ ഭാര്യ തുടങ്ങിയവരാണ് വിസ മാറ്റി ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍.

ഇതനുസരിച്ച് വിസിറ്റിങ് വിസയിലുള്ളവര്‍ക്ക് രാജ്യത്തിന് പുറത്തുപോകാതെ തന്നെ ഫാമിലി വിസയിലേക്ക് മാറാന്‍ സാധിക്കും. പാസ്‌പോര്‍ട്ട്‌സ് ആന്റ് റെസിഡന്‍സ് ഡയറക്ടറേറ്റ് ജനറലിലാണ് ഇതുസംബന്ധിച്ച അപേക്ഷ നല്‍കേണ്ടത്. കാലാവധി കഴിഞ്ഞ ടൂറിസ്റ്റ് വിസകള്‍ക്ക് ജൂലൈ 15 വരെ പിഴ ഈടാക്കില്ലെന്നും ആര്‍.ഒ.പി അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം ലോക്ഡൗണിനെ തുടര്‍ന്ന് ഒമാനില്‍ കുടുങ്ങിയവര്‍ 15ാം തീയതിക്കുള്ളില്‍ നാട്ടിലേക്ക് മടങ്ങുകയാണെങ്കില്‍ അവര്‍ വിസ പുതുക്കേണ്ടതില്ല.

15ന് ശേഷം ഒമാനില്‍ തുടരണമെന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസകള്‍ ആര്‍.ഒ.പി വെബ്‌സൈറ്റ് മുഖേന പുതുക്കാവുന്നതാണ്. വിമാന സര്‍വീസ് നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ഒമാനില്‍ കുടുങ്ങിയവര്‍ക്ക് ജൂണ്‍ 30 വരെ സൗജന്യമായി തനിയെ വിസ പുതുക്കി നല്‍കിയിരുന്നു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x