Currency

മസ്‌കത്തിലെ വാദി അല്‍ സഹ്താന്‍ റോഡ് നിര്‍മാണം പൂര്‍ത്തിയായി

സ്വന്തം ലേഖകന്‍Wednesday, August 2, 2017 11:19 am

മസ്‌കത്ത്: തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ വാദി അല്‍ സഹ്താന്‍ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഈ ഭാഗത്തെ ഗ്രാമങ്ങളില്‍ താമസിക്കുന്നവരുടെ യാത്രാദുരിതം അകറ്റുന്നതിനായി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശപ്രകാരമാണ് റോഡ് നിര്‍മിച്ചത്. 31 ദശലക്ഷം റിയാല്‍ ചെലവിലാണ് റോഡ് നിര്‍മിച്ചത്.

മുപ്പത് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ താഴ്‌വരകളിലൂടെയും മലനിരകളിലൂടെയുമാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. 31 ഗ്രാമങ്ങള്‍ക്ക് സമീപത്തുകൂടിയാണ് റോഡ് കടന്നുപോകുന്നത്. ഈ ഗ്രാമങ്ങളിലെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ പുതിയ റോഡ് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x