Currency

ഗാര്‍ഹിക തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും നിയന്ത്രിക്കാന്‍ നീക്കം

സ്വന്തം ലേഖകന്‍Thursday, April 27, 2017 10:49 am

കരട് നിയമപ്രകാരം ഗാര്‍ഹിക തൊഴിലാളികള്‍ സ്പോണ്‍സറുടെ മേല്‍നോട്ടത്തില്‍ വേതനാടിസ്ഥാനത്തിലും തൊഴില്‍ കരാര്‍ പ്രകാരവുമാകണം ജോലി ചെയ്യേണ്ടത്. ഡ്രൈവര്‍മാര്‍, നാനികള്‍, പാചകക്കാര്‍, പൂന്തോട്ടജോലിക്കാര്‍ തുടങ്ങിയവരാണ് ഗാര്‍ഹിക തൊഴിലാളികളായി കണക്കാക്കുന്നത്.

ദോഹ: ഗാര്‍ഹിക തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും ക്രമപ്പെടുത്താന്‍ അധികൃതര്‍ നീക്കം നടത്തുന്നു. രാജ്യത്തെ വേതന സംരക്ഷണ സംവിധാന പ്രകാരമാണ് പുതിയ നീക്കത്തിന് അധികൃതര്‍ തയാറെടുക്കുന്നത്. ഇത് സംബന്ധിച്ച കരട് നിയമത്തിന് ഫെബ്രുവരിയില്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു.

കരട് നിയമപ്രകാരം ഗാര്‍ഹിക തൊഴിലാളികള്‍ സ്പോണ്‍സറുടെ മേല്‍നോട്ടത്തില്‍ വേതനാടിസ്ഥാനത്തിലും തൊഴില്‍ കരാര്‍ പ്രകാരവുമാകണം ജോലി ചെയ്യേണ്ടത്. ഡ്രൈവര്‍മാര്‍, നാനികള്‍, പാചകക്കാര്‍, പൂന്തോട്ടജോലിക്കാര്‍ തുടങ്ങിയവരാണ് ഗാര്‍ഹിക തൊഴിലാളികളായി കണക്കാക്കുന്നത്. അതേസമയം രാജ്യത്ത് ജോലി ചെയ്യാന്‍ കഴിയുന്നത് കോമ്പീറ്റന്റ് അതോറിറ്റിയില്‍ നിന്ന് അനുമതി ലഭിക്കുന്നവര്‍ക്കാണ്. അഞ്ച് വര്‍ഷ കാലാവധിയിലേക്ക് തൊഴില്‍ പെര്‍മിറ്റ് നിയന്ത്രിച്ചിട്ടുണ്ട്. തൊഴിലുടമയുടെ അപേക്ഷ പ്രകാരം കരാര്‍ കാലാവധി നീട്ടാം.

അധികൃതരുടെ അംഗീകാരം നേടിയ സ്ഥാപനങ്ങളായിരിക്കണം ഗാര്‍ഹിക തൊഴിലാളികളെ തിരഞ്ഞെടുക്കേണ്ടത്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ജോലിയില്‍ നിന്ന് പിരിച്ചുവിടുമ്പോള്‍ ആനുകൂല്യം നല്‍കുന്നത് സംബന്ധിച്ചും കരട് നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x