
മസ്കത്ത്: ഹജ്ജ് തീര്ഥാടനത്തിനുള്ളവര്ക്ക് മുന്നറിയിപ്പുമായി മതകാര്യ മന്ത്രാലയം. ഹജ്ജ് തീര്ഥാടനത്തിനുള്ളവര് അംഗീകൃത ഓപ്പറേറ്റര്‍മാരെ മാത്രമേ തെരഞ്ഞെടുക്കാന്‍ പാടുള്ളൂവെന്നും ഓപ്പറേറ്റര്‍മാര്‍ക്ക് അംഗീകൃത ലൈസന്‍സ് ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 61 കമ്പനികള്‍ക്ക് മാത്രമാണ് ഹജ്ജ് തീര്‍ഥാടകരെ കൊണ്ടുപോകുന്നതിന് ലൈസന്‍സ് ലഭിച്ചിട്ടുള്ളത്.
അംഗീകൃത ഓപ്പറേറ്റര്‍മാരെ തെരഞ്ഞെടുക്കാന്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ഇ രജിസ്ട്രേഷന് സംവിധാനം ഉപയോഗിച്ച് കണ്ടെത്താന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം മുതലാണ് വ്യാജ ഹജ്ജ് ഓപ്പറേറ്റര്‍മാര്‍ തീര്‍ഥാടകരെ കബളിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ഇരജിസ്ട്രേഷന്‍ സംവിധാനം ആരംഭിച്ചത്. തീര്‍ഥാടകര്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രാലയം അറിയിച്ചു.
നിരവധി തീര്‍ഥാടകരാണ് വ്യാജ ഓപ്പറേറ്റമാര്‍ മൂലം കബളിപ്പിക്കപ്പെട്ടത്. 2015ല്‍ ഓപറേറ്റര്‍മാര്‍ വ്യാജ പെര്‍മിറ്റ് നല്കി കബളിപ്പിച്ചതിനാല്‍ 753 തീര്‍ഥാടകര്‍ക്ക് സൗദി അതിര്‍ത്തിയില്‍ നിന്ന് തിരികെ പോരേണ്ടി വന്നിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.