Currency

മസ്‌കറ്റില്‍ മഴ തുടരും; ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Monday, December 24, 2018 3:47 pm

മസ്‌കറ്റ്: മസ്‌കറ്റില്‍ വരും ദിവസങ്ങളിലും മഴ തുടരുന്നുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താഴ്ന്നു വന്ന മേഘങ്ങളാണ് ഒറ്റപ്പെട്ട മഴക്ക് കാരണം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ റോഡില്‍ വെള്ളം കുത്തിയൊഴുകിയത് ഗതാഗത തടസ്സത്തിന് കാരണമായി. മഴകാരണം രാജ്യത്ത് തണുപ്പ് വര്‍ധിച്ചിട്ടുണ്ട്.

കടല്‍ പ്രക്ഷുബ്ധമാവാനും തീരപ്രദേശങ്ങളില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. അന്തരീക്ഷ ഊഷ്മാവ് കുറയുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ സൂക്ഷിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സലാലയില്‍ ഞായറാഴ്ച രേഖപ്പെടുത്തിയ താപനില 28 ഡിഗ്രി സെല്‍ഷ്യസാണ്. മസ്‌കറ്റ്, ബുറൈമി എന്നിവിടങ്ങളില്‍ 23 ഡിഗ്രിയും ജബല്‍ ശംസില്‍ 10 ഡിഗ്രിക്ക് താഴെയുമാണ് അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x