Currency

മസ്‌കത്തില്‍ മാലിന്യം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ

സ്വന്തം ലേഖകന്‍Wednesday, April 26, 2017 12:48 pm

മാലിന്യങ്ങളും ചപ്പുചവറുകളും പൊതുസ്ഥലങ്ങളിലോ ഒഴിഞ്ഞ സ്ഥലങ്ങളിലോ ഉപേക്ഷിച്ചാല്‍ ആയിരം റിയാല്‍ ആണ് പിഴ. നിക്ഷേപിച്ച മാലിന്യം 24 മണിക്കൂറിനുള്ളില്‍ നഗരസഭയുടെ മാലിന്യപ്പെട്ടിയിലേക്കോ അംഗീകൃത മാലിന്യ ശേഖരണ സ്ഥലത്തേക്കോ മാറ്റുകയും വേണം. അല്ലാത്തപക്ഷം പിഴസംഖ്യയില്‍ ലെവിയും ചുമത്തും.

മസ്‌കത്ത്: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതടക്കം നിയമലംഘനങ്ങള്‍ക്കുള്ള വര്‍ധിപ്പിച്ച പിഴയും ശിക്ഷയും നിലവില്‍ വന്നു. കുറ്റകൃത്യം ആവര്‍ത്തിക്കുന്ന പക്ഷം ഉയര്‍ന്ന പിഴയടക്കം കടുത്ത ശിക്ഷയാണ് നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്നത്. ആരോഗ്യ, പരിസ്ഥിതി ശുചിത്വം സംബന്ധിച്ച നിയമങ്ങള്‍ക്ക് അനുസരിക്കാതിരിക്കുകയും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും കനത്ത തുക പിഴ ഈടാക്കാന്‍ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.

മാലിന്യങ്ങളും ചപ്പുചവറുകളും പൊതുസ്ഥലങ്ങളിലോ ഒഴിഞ്ഞ സ്ഥലങ്ങളിലോ ഉപേക്ഷിച്ചാല്‍ ആയിരം റിയാല്‍ ആണ് പിഴ. നിക്ഷേപിച്ച മാലിന്യം 24 മണിക്കൂറിനുള്ളില്‍ നഗരസഭയുടെ മാലിന്യപ്പെട്ടിയിലേക്കോ അംഗീകൃത മാലിന്യ ശേഖരണ സ്ഥലത്തേക്കോ മാറ്റുകയും വേണം. അല്ലാത്തപക്ഷം പിഴസംഖ്യയില്‍ ലെവിയും ചുമത്തും. അവശിഷ്ടങ്ങള്‍, കടപുഴകിയ മരങ്ങള്‍, പഴകിയ ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക് മാലിന്യങ്ങള്‍ തുടങ്ങിയവ മാലിന്യപ്പെട്ടിക്ക് പുറത്ത് കൊണ്ടുവന്ന് ഇട്ടാല്‍ അമ്പത് റിയാലാകും പിഴ. പൊതുനിരത്തില്‍ തുപ്പിയാല്‍ 20 റിയാലായിരിക്കും പിഴ.

ഭക്ഷ്യസുരക്ഷാ നിയമലംഘനം, പൊതുസ്ഥലങ്ങളിലേക്കും പൊതു റോഡുകളിലേക്കും അഴുക്കുവെള്ളം ഒഴുക്കല്‍, ബഹുനില കെട്ടിടങ്ങളിലെ മാലിന്യ നിര്‍മാര്‍ജനത്തിലെ പോരായ്മ, നഗരസഭയുടെ അനുമതിയില്ലാതെ താമസയിടങ്ങളില്‍ ആടുമാടുകളെയും കോഴികളെയും വളര്‍ത്തല്‍ തുടങ്ങി വിവിധ നിയമലംഘനങ്ങളള്‍ക്കുള്ള പിഴസംഖ്യയും വര്‍ധിപ്പിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x