Currency

ഹീറ്റ് ഇന്‍ഡക്‌സ് ഉള്‍പ്പെടുത്തി കാലാവസ്ഥ മുന്നറിയിപ്പ് പട്ടിക പരിഷ്‌കരിക്കുന്നു

സ്വന്തം ലേഖകന്‍Sunday, March 12, 2017 11:22 am

വായുവിന്റെ താപനില, ആനുപാതിക ഈര്‍പ്പം, തണലുള്ള സ്ഥലങ്ങളിലെ കാറ്റ് തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാകും മനുഷ്യശരീരത്തിന് അനുഭവവേദ്യമാകുന്ന ചൂട് കണക്കുകൂട്ടുന്നത്. വരുന്ന വേനല്‍ക്കാലത്തോടെ ഹീറ്റ് ഇന്‍ഡക്‌സ് മുന്നറിയിപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ശ്രമം.

മസ്‌കത്ത്: കാലാവസ്ഥ കൃത്യതയോടെ പ്രവചിക്കുന്നതിന്റെ ഭാഗമായി കാലാവസ്ഥ മുന്നറിയിപ്പ് പട്ടികയില്‍ പുതിയ മാനകം കൂടി ഉള്‍പ്പെടുത്തുന്നു. ഹീറ്റ് ഇന്‍ഡക്‌സ് അഥവാ മനുഷ്യശരീരത്തിന് അനുഭവവേദ്യമാകുന്ന ചൂട് കൂടി ഉള്‍പ്പെടുത്തിയാകും പട്ടിക പരിഷ്‌കരിക്കുകയെന്ന ലക്ഷ്യത്തോടെ കാലാവസ്ഥ പഠനകേന്ദ്രം വക്താക്കള്‍ അറിയിച്ചു.

വായുവിന്റെ താപനില, ആനുപാതിക ഈര്‍പ്പം, തണലുള്ള സ്ഥലങ്ങളിലെ കാറ്റ് തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാകും മനുഷ്യശരീരത്തിന് അനുഭവവേദ്യമാകുന്ന ചൂട് കണക്കുകൂട്ടുന്നത്. വരുന്ന വേനല്‍ക്കാലത്തോടെ ഹീറ്റ് ഇന്‍ഡക്‌സ് മുന്നറിയിപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ശ്രമം. നിലവില്‍ താപനില, ആര്‍ദ്രത, അന്തരീക്ഷത്തിലെ ഊറല്‍, കാറ്റിന്റെ ഗതിവേഗം തുടങ്ങിയവയാണ് കാലാവസ്ഥ മുന്നറിയിപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x