Currency

ഇറക്കുമതിചെയ്യുന്ന ഭക്ഷ്യസാധനങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ പുതിയ വെബ്സൈറ്റ്

സ്വന്തം ലേഖകന്‍Friday, April 13, 2018 11:38 am

ദോഹ: രാജ്യത്തേക്കുള്ള ഭക്ഷ്യ ഇറക്കുമതിയുടെ വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യാനും ഭക്ഷ്യസാധനങ്ങള്‍ പൂര്‍ണ്ണ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനും പുതിയ വെബ്സൈറ്റ് തുടങ്ങി. പൊതുജനാരോഗ്യ മന്ത്രാലയമാണ് പുതിയ വെബ്സൈറ്റ് തുടങ്ങിയത്. ഭാവിയില്‍ ഖത്തറിലേക്കെത്തുന്ന ഭക്ഷ്യവസ്തുക്കളുടെ വിശദവിവരങ്ങള്‍ ഈ വെബ്സൈറ്റില്‍ ലഭിക്കുന്നതായിരിക്കും.

ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യസാധനങ്ങള്‍ പൂര്‍ണ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയും. ഇതിനുപുറമേ ഭക്ഷ്യസാധനങ്ങളുടെ ഖത്തറിലേക്കുള്ള നീക്കം, അവ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമോ തുടങ്ങിയ വിവരങ്ങളും അധികം വൈകാതെ വെബ്സൈറ്റില്‍ ലഭ്യമാകും.

ഖത്തരി വ്യാപാരികള്‍ക്കാണ് പുതിയ സംവിധാനത്തിന്റെ കൂടുതല്‍ പ്രയോജനം ലഭിക്കുന്നത്. പൂര്‍ണ സുരക്ഷിതമെന്ന് ഉറപ്പുള്ള സാധനങ്ങള്‍ മാത്രം ഇറക്കുമതി ചെയ്യാന്‍ ഇതിലൂടെ അവര്‍ക്കു സാധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x