Currency

ഖത്തറില്‍ കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Thursday, February 2, 2017 2:24 pm

തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും വന്‍തിരമാലകള്‍ പ്രത്യക്ഷപ്പെടാനും സാധ്യതയുള്ളതിനാല്‍ ഖത്തറില്‍ കടലില്‍ ഇറങ്ങുന്നവര്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പൊടിക്കാറ്റും വൈകിട്ട് ആറു മണി മുതല്‍ നേരിയ മൂടല്‍ മഞ്ഞും രൂപപ്പെടും. ശക്തമായ വേലിയേറ്റവും അനുഭവപ്പെടും.

ദോഹ: തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും വന്‍തിരമാലകള്‍ പ്രത്യക്ഷപ്പെടാനും സാധ്യതയുള്ളതിനാല്‍ ഖത്തറില്‍ കടലില്‍ ഇറങ്ങുന്നവര്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പൊടിക്കാറ്റും വൈകിട്ട് ആറു മണി മുതല്‍ നേരിയ മൂടല്‍ മഞ്ഞും രൂപപ്പെടും. ശക്തമായ വേലിയേറ്റവും അനുഭവപ്പെടും.

പുറം കടലില്‍ പകല്‍ സമയം തിരമാല ഒന്നോ രണ്ടോ അടി ഉയരും. രാത്രിയില്‍ ഇത് നാലടി വരെ എത്തും. ഉള്‍ക്കടലില്‍ നാലു മുതല്‍ എട്ടടി വരെ തിരമാല ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യ ബന്ധനത്തിനോ മറ്റു കാര്യങ്ങള്‍ക്കോ കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x