Currency

ചൂട് വര്‍ധിച്ചതിനെ തുടര്‍ന്ന് ശൈത്യകാല പച്ചക്കറിച്ചന്തകള്‍ നിര്‍ത്തി

സ്വന്തം ലേഖകന്‍Monday, May 22, 2017 8:04 pm

അല്‍ മസ്രൂഅ, അല്‍ ഖോര്‍, അല്‍ വക്ര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച് വന്ന ശൈത്യകാല പച്ചക്കറിച്ചന്തകളാണ് നിര്‍ത്തിയത്. പച്ചക്കറിച്ചന്തകളുടെ അടുത്ത സീസണ്‍ സെപ്റ്റംബറില്‍ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഇത്തവണ മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നു ലഭിച്ചതെന്നും നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ കൃഷികാര്യ ഡയറക്ടര്‍ യൂസുഫ് ഖാലിദ് അല്‍ ഖുലൈഫി പറഞ്ഞു.

ദോഹ: ചൂട് വര്‍ധിച്ചതിനെ തുടര്‍ന്ന് ശൈത്യകാല പച്ചക്കറിച്ചന്തകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. അല്‍ മസ്രൂഅ, അല്‍ ഖോര്‍, അല്‍ വക്ര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച് വന്ന ശൈത്യകാല പച്ചക്കറിച്ചന്തകളാണ് നിര്‍ത്തിയത്. പച്ചക്കറിച്ചന്തകളുടെ അടുത്ത സീസണ്‍ സെപ്റ്റംബറില്‍ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഇത്തവണ മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നു ലഭിച്ചതെന്നും നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ കൃഷികാര്യ ഡയറക്ടര്‍ യൂസുഫ് ഖാലിദ് അല്‍ ഖുലൈഫി പറഞ്ഞു.

പുതിയ കര്‍ഷകരും കൂടുതല്‍ ഉല്‍പന്നങ്ങളും മൂന്നു ചന്തകളിലുമെത്തി. വില്‍പനയും ഗണ്യമായി ഉയര്‍ന്നു. അടുത്ത സീസണില്‍ രണ്ടു പ്രാദേശിക ചന്തകള്‍കൂടി തുറക്കും. അല്‍ ഷഹാനിയ, മുവൈദര്‍ എന്നിവിടങ്ങളിലാണ് പുതിയ ചന്തകള്‍ തുറക്കുന്നത്. തുറന്ന കൃഷിയിടങ്ങളിലെ വിളകള്‍ ചൂടു കൂടിയതോടെ നശിച്ചുതുടങ്ങിയതിനാലാണ് ചന്തകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

പ്രാദേശികമായി വിളയുന്ന പഴങ്ങളും പച്ചക്കറികളുമാണ് മൂന്നു ശൈത്യകാല ചന്തകളിലും വിറ്റിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചകളില്‍ ഉല്‍പന്നങ്ങള്‍ കുറയുകയും പകല്‍ച്ചൂട് വര്‍ധിക്കുകയും ചെയ്തതോടെ ചന്തകളുടെ പ്രവര്‍ത്തനം മന്ദഗതിയിലായിരുന്നുവെന്ന് വ്യാപാരികള്‍ പറഞ്ഞു. ചൂടുകനത്തതോടെ ഇനിയുള്ള മൂന്നുമാസം ഗ്രീന്‍ഹൗസുകളില്‍ മാത്രമാണ് പച്ചക്കറികള്‍ വിളയിക്കാനാവുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x