Currency

ഖത്തറില്‍ ശൈത്യകാല പച്ചക്കറിച്ചന്തകള്‍ പ്രവര്‍ത്തനം തുടങ്ങി; 150 പ്രാദേശിക ഫാമുകള്‍ പങ്കെടുക്കും

സ്വന്തം ലേഖകന്‍Friday, October 30, 2020 12:54 pm

ദോഹ: ഖത്തറില്‍ ഈ സീസണിലെ ശൈത്യകാല പച്ചക്കറിച്ചന്തകള്‍ പ്രവര്‍ത്തനം തുടങ്ങി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഇത്തവണ ശൈത്യകാല പച്ചക്കറിച്ചന്ത പ്രവര്‍ത്തനം തുടങ്ങിയത്. അഞ്ച് വ്യത്യസ്ത ഇടങ്ങളിലായി 150 പ്രാദേശിക ഫാമുകളാണ് ഇത്തവണത്തെ പച്ചക്കറി ചന്തയില്‍ പങ്കെടുക്കുന്നത്.

അല്‍ വക്ര, അല്‍ഖോര്‍, അല്‍ ദഖീറ, അല്‍ ഷഹാനിയ, അല്‍ ഷമാല്‍, അല്‍ മസ്രൂഅ എന്നിവിടങ്ങളിലാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. 150 പ്രാദേശിക ഫാമുകളാണ് ഇത്തവണ ചന്തകളില്‍ പച്ചക്കറികള്‍ എത്തിക്കുന്നത്. ആഭ്യന്തരമായി വിളയിച്ചെടുത്ത നാടന്‍ പച്ചക്കറി വിഭവങ്ങളും വിവിധ തരം പഴവര്‍ഗങ്ങളും ഈത്തപ്പഴം തേന്‍ മുതലായവയാണ് ശൈത്യകാല ചന്തകളില്‍ ലഭ്യമാകുക. കര്‍ഷകര്‍ തന്നെ നേരിട്ട് വില്‍പ്പന നടത്തുന്നുവെന്നതാണ് ചന്തകളുടെ പ്രത്യേകത.

വിലവര്‍ധനവ് ഒഴിവാക്കുന്നതിനായി ഇടനിലക്കാരില്ലാതെയുള്ള വിപണിശൈലിയാണ് ഈ ചന്തകളുടെ പ്രവര്‍ത്തനത്തിനായി മുനിസിപ്പാലിറ്റി മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്ക് മാത്രമേ ചന്തകളിലേക്ക് പ്രവേശനമുള്ളൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x