Currency

ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ പുതിയ പെട്രോള്‍ സ്‌റ്റേഷന്‍

സ്വന്തം ലേഖകന്‍Tuesday, December 4, 2018 12:32 pm

ദോഹ: വുഖൂദിന്റെ 80ാമത് പെട്രോള്‍ സ്‌റ്റേഷന്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ജനങ്ങളുടെ വളരെ കാലമായുള്ള ആവശ്യമാണിത്. 2020 ഓടുകൂടി രാജ്യത്തെ പെട്രോള്‍ സ്‌റ്റേഷനുകളുടെ എണ്ണം 130 ആക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. പുതിയ സ്‌റ്റേഷന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

സിദ്‌റ സ്റ്റോര്‍, എല്‍.പി.ജി സിലിണ്ടര്‍, ചെറിയ വാഹനങ്ങളുടെ ഡീസല്‍ ഉത്പന്നങ്ങള്‍, ഗ്യാസ് ഓണ്‍ലൈന്‍ സംവിധാനം എന്നിവ ഇവിടെ ലഭ്യമാണ്. 57,000 സ്‌ക്വയര്‍ മീറ്റര്‍ പരിധിയിലാണ് േെപട്രാള്‍ സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. ഇന്ധനം നിറക്കാന്‍ ഒമ്പത് വിതരണ പോയിന്റുകളും ഉണ്ട്. പതിനാറ് പുതിയ േെപട്രാള്‍ സ്‌റ്റേഷന്‍ കൂടി വുഖൂദ് ഉടന്‍ ആരംഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x