Currency

വോക്വോദ് പെട്രോള്‍ സ്റ്റേഷനുകളില്‍ ഫെബ്രുവരി ഒന്നുമുതല്‍ കാര്‍ഡുകള്‍ സ്വീകരിക്കും

സ്വന്തം ലേഖകന്‍Friday, February 2, 2018 7:25 am

ദോഹ: വോക്വോദ് പെട്രോള്‍ സ്റ്റേഷനുകളില്‍ ഫെബ്രുവരി ഒന്നുമുതല്‍ പണം നല്‍കാനായി ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. ഖത്തര്‍ നാഷണല്‍ ബാങ്കുമായി സഹകരിച്ചാണു പുതിയ സംവിധാനമേര്‍പ്പെടുത്തിയത്. നിലവില്‍ കറന്‍സി വഴിയുള്ള ഇടപാടുകള്‍ മാത്രമാണു പെട്രോള്‍ സ്റ്റേഷനുകളില്‍ സ്വീകരിച്ചിരുന്നത്.

ഉപഭോക്താക്കള്‍ക്കു മെച്ചപ്പെട്ട സേവനം നല്‍കാന്‍ വോക്വോദ് പ്രതിജ്ഞാബദ്ധമാണെന്നും അതിന്റെ ഭാഗമായാണു പുതിയ രീതിയിലുള്ള പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നും സിഇഒ സാദ് റാഷിദ് അല്‍ മുഹന്നദി പറഞ്ഞു. അതേസമയം ഉപഭോക്താക്കളുടെ ആവശ്യം വര്‍ധിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ പെട്രോള്‍ സ്റ്റേഷനുകള്‍ ആരംഭിക്കാനും വോക്വോദിനു പദ്ധതിയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x