Currency

ജല വിതരണം പുനഃസ്ഥാപിക്കല്‍ ശനിയാഴ്ച പൂര്‍ത്തിയാകും

സ്വന്തം ലേഖകന്‍Saturday, May 25, 2019 1:29 pm

മസ്‌കത്ത്: തകരാറിലായ ജലവിതരണ ശൃംഖല പുനഃസ്ഥാപിക്കുന്ന ജോലികള്‍ ഇന്നത്തോടെ പൂര്‍ത്തിയാകുമെന്ന് ജല വിതരണ പൊതു അതോറിറ്റി (ദിയാം) അറിയിച്ചു. തെക്ക്-വടക്ക് ശര്‍ഖിയ ഗവര്‍ണറേറ്റുകളിലെ ജല വിതരണ ശൃംഖലക്കാണ് ന്യൂനമര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച മുതല്‍ നാലുദിവസം പെയ്ത കനത്ത മഴയില്‍ കാര്യമായ നാശം സംഭവിച്ചത്.

രണ്ട് ഗവര്‍ണറേറ്റുകളിലും ജലമെത്തിക്കുന്നതിനുള്ള പ്രധാന പൈപ്പ്‌ലൈനിന് നാശം സംഭവിച്ചിരുന്നു. ഇതിന് പകരം പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലികളാണ് നടന്നുവരുന്നത്. 80 ശതമാനത്തിലധികം ജോലികള്‍ പൂര്‍ത്തിയായതായി ദിയാം വെള്ളിയാഴ്ച രാവിലെ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ മറ്റ് ജോലികളും പൂര്‍ത്തിയാകും.

വൈകാതെ തന്നെ പമ്പിങ് ആരംഭിക്കുകയും ജലവിതരണം പൂര്‍വസ്ഥിതിയിലേക്ക് എത്തുകയും ചെയ്യും. തകരാറിലായ ദിവസങ്ങളില്‍ ടാങ്കറുകളിലടക്കം കുടിവെള്ള വിതരണത്തിന് സുസജ്ജമായ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x