ലോകത്ത് 66.3 കോടി ജനങ്ങള്‍ ശുദ്ധജലം ലഭിക്കാതെ കഴിയുമ്പോള്‍ ഭൂരിഭാഗം വരുന്ന 52.2 കോടിയും ഗ്രാമീണമേഖലയില്‍ ജീവിക്കുന്നവരാണ്. പാപ്വന്യൂഗിനി, മൊസാംബീക്, മഡഗാസ്കര്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജലദൗര്‍ലഭ്യം അനുഭവിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്നവയും അതുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതുമായ 20 ശതമാനം രാജ്യങ്ങളിലും ഈ രാജ്യങ്ങള്‍ ഉള്‍പ്പെടും.
ലണ്ടന്‍: ലോകത്ത് 50 കോടി പേര്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ലെന്ന് പുതിയ റിപ്പോര്‍ട്ട്. ശുദ്ധജലം ലഭിക്കാത്തവരില്‍ ഭൂരിഭാഗവും ഗ്രാമപ്രദേശത്ത് താമസിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ലോക ജലദിനത്തോടനുബന്ധിച്ച് വാട്ടര്‍ എയ്ഡാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ശുദ്ധജലം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
ലോകത്ത് 66.3 കോടി ജനങ്ങള്‍ ശുദ്ധജലം ലഭിക്കാതെ കഴിയുമ്പോള്‍ ഭൂരിഭാഗം വരുന്ന 52.2 കോടിയും ഗ്രാമീണമേഖലയില്‍ ജീവിക്കുന്നവരാണ്. പാപ്വന്യൂഗിനി, മൊസാംബീക്, മഡഗാസ്കര്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജലദൗര്‍ലഭ്യം അനുഭവിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്നവയും അതുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതുമായ 20 ശതമാനം രാജ്യങ്ങളിലും ഈ രാജ്യങ്ങള്‍ ഉള്‍പ്പെടും.
ശുദ്ധജലം ഏറ്റവും കുറവ് ലഭിക്കുന്നതും ഗ്രാമീണ ജനസംഖ്യ ഏറ്റവും കൂടുതലുള്ളതുമായ രാജ്യം അംഗോളയാണ്. അതേസമയം 2030 ആകുമ്പോഴേക്കും വ്യവസായത്തിനും ഊര്ജമുള്പ്പെടെയുള്ള ആവശ്യങ്ങള്‍ക്കുമായി വേണ്ടി വരുന്ന ജലത്തിന്റെ ആവശ്യകത 50 ശതമാനംകൂടി വര്‍ധിക്കുമെന്നാണ് യു.എന്‍ എന്‍വയണ്‍മെന്റ് പ്രോഗ്രാം പ്രവചിക്കുന്നത്. എന്നാല്‍ മലിനജലം പുനഃചംക്രമണം നടത്തിയെടുക്കുന്നതുവഴി ജലദൗര്‍ലഭ്യം കുറക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിവര്‍ഷം മലിനജലം കുടിക്കുന്നതുവഴി എട്ടു ലക്ഷത്തോളം പേരാണ് മരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.