Currency

ഒമാനില്‍ ലോകത്തിലെ ഏറ്റവും വലിയ മണല്‍കുന്ന്

സ്വന്തം ലേഖകന്‍Wednesday, February 8, 2017 10:13 am

ഏറ്റവും വലിയ മണല്‍ക്കാടായ റുബുഉല്‍ ഖാലിയില്‍ സൗദി-ഒമാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന റമലത്ത് ജാദിലക്ക് വടക്കുവശത്തായി സ്ഥിതിചെയ്യുന്ന ദോഫാറിലെ ഉറൂഖ് അല്‍ ഹദ്ദിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

മസ്‌കത്ത്: ലോകത്തിലെ ഏറ്റവും വലിയ മണല്‍കുന്ന് ഒമാനിലെന്ന് കണ്ടെത്തല്‍. ഏറ്റവും വലിയ മണല്‍ക്കാടായ റുബുഉല്‍ ഖാലിയില്‍ സൗദി-ഒമാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന റമലത്ത് ജാദിലക്ക് വടക്കുവശത്തായി സ്ഥിതിചെയ്യുന്ന ദോഫാറിലെ ഉറൂഖ് അല്‍ ഹദ്ദിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. സൗദി ഗവേഷകനും അല്‍ അറേബ്യ ചാനലിലെ അലാ ഖോതാ അല്‍ അറബ് എന്ന ഷോയുടെ അവതാരകനുമായ ഐദ് അല്‍ യഹ്യാ ആണ് ഈ കണ്ടെത്തലിനു പിന്നില്‍.

സമുദ്രനിരപ്പില്‍ നിന്ന് 455 മീറ്ററാണ് ഈ മണല്‍കുന്നിന്റെ ഉയരം. 418 മീറ്ററുള്ള നമീബിയയിലെ ഡ്യൂണ്‍ സെവനെയാണ് ഇത് മറികടന്നത്. ഏഴ് കാറുകളിലായി മണല്‍ക്കുന്ന് കീഴടക്കിയ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്തു.

പത്തുവര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ മൂന്നുമണിക്കൂര്‍ സമയമെടുത്താണ് യാത്രയിലൂടെ ഈ മണല്‍കുന്ന് കണ്ടത്തെിയത്. സമുദ്ര നിരപ്പിനോടുചേര്‍ന്ന് താഴ്ന്നാണ് ഈ മണല്‍കുന്ന് സ്ഥിതി ചെയ്യുന്നതെന്നും പറഞ്ഞ യഹ്യ ഭാവിയില്‍ ഈ റെക്കോഡ് തിരുത്തിക്കൂടായ്കയില്ലെന്നും പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x