Currency

ഹജ്ജ്: കാലാവധി കഴിഞ്ഞു സൗദിയില്‍ തങ്ങിയാൽ 50,000 റിയാല്‍ പിഴയും ആറുമാസം തടവും

Friday, October 14, 2016 10:54 am

ഹജ്ജിനെത്തിയ തീർത്ഥാടകർ വിസ കാലാവധി കഴിഞ്ഞും സൗദിയിൽ തങ്ങുന്നത് പിടിക്കപ്പെട്ടാൽ 50,000 റിയാല്‍ പിഴയും ആറുമാസം തടവും ലഭിക്കാമെന്നു പാസ്പോർട്ട് വിഭാഗം മുന്നറിയിപ്പ്. ഹജ്ജ് വിസയിലെത്തിയവർക്കു രാജ്യത്ത് തൊഴിലെടുക്കുന്നതിനോ മക്ക, ജിദ്ദ, മദീന എന്നീ നഗരങ്ങള്‍ക്ക് പുറത്തേക്കു സഞ്ചരിക്കുന്നതിനോ അനുമതിയില്ലെന്നും ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

ജിദ്ദ: ഹജ്ജിനെത്തിയ തീർത്ഥാടകർ വിസ കാലാവധി കഴിഞ്ഞും സൗദിയിൽ തങ്ങുന്നത് പിടിക്കപ്പെട്ടാൽ 50,000 റിയാല്‍ പിഴയും ആറുമാസം തടവും ലഭിക്കാമെന്നു പാസ്പോർട്ട് വിഭാഗം മുന്നറിയിപ്പ്. ഹജ്ജ് വിസയിലെത്തിയവർക്കു രാജ്യത്ത് തൊഴിലെടുക്കുന്നതിനോ മക്ക, ജിദ്ദ, മദീന എന്നീ നഗരങ്ങള്‍ക്ക് പുറത്തേക്കു സഞ്ചരിക്കുന്നതിനോ അനുമതിയില്ലെന്നും ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

ഹജ്ജ് കാലാവധി കഴിഞ്ഞ വിദേശ പൗരന്മാർക്ക് താമസ- സഞ്ചാര സഹായം ചെയ്തുകൊടുക്കുന്നതും നിയമവിരുദ്ധമാണ്. ഇത്തരം സഹായങ്ങൾ നൽകുന്ന സൗദി പൗരന്മാർക്ക് ഒരു ലക്ഷം റിയാല്‍ പിഴയും ആറുമാസം തടവും ലഭിക്കും. വിദേശിയാണെങ്കില്‍ നാടുകടത്തൽ നടപടിയും നേരിടേണ്ടി വരും.

ഹജ്ജ് തീര്‍ഥാടകര്‍ തിരിച്ചുപോകാത്തത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ വിവരം പാസ്പോര്‍ട്ട് വിഭാഗത്തിന് കൈമാറേണ്ടതു ഹജ്ജ് സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ആണെന്നും പാസ്പോർട്ട് വിഭാഗം അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥാപനങ്ങള്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ നൽകേണ്ടി വരും. കൂടാതെ അഞ്ച് വര്‍ഷത്തേക്ക് സ്ഥാപനത്തിന്‍െറ റിക്രൂട്മെന്റ് അനുമതി നിഷേധിക്കുകയും മാനേജര്‍ക്ക് ഒരു വര്‍ഷം തടവും ലഭിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x