
മസ്‌കത്ത്: തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഒമാനില്‍ 108 പ്രവാസികള്‍ അറസ്റ്റിലായി. നവംബറില്‍ മാന്‍പവര്‍ മിനിസ്ട്രി നടത്തിയ പരിശോധനയിലാണ് നിയമം ലംഘിച്ച് ജോലി ചെയ്തിരുന്നവരെ പിടികൂടിയത്. മന്ത്രാലയം തന്നെയാണ് ഇക്കാര്യം കഴിഞ്ഞദിവസം ഔദ്ദ്യോഗികമായി അറിയിച്ചത്.
നിരവധി പരിശോധനകളാണ് മാന്‍പവര്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം ഒമാനില്‍ നടന്നത്. അല്‍ മവാലീഹ് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് 108 പേരെ പിടികൂടിയത്. ഇവര്‍ക്കെതിരെ കര്‍ശന നിയമനടപടി കൊക്കൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.