Currency

നോമ്പുസമയത്ത് പൊതുസ്ഥലത്തുവെച്ച് ഭക്ഷണം കഴിച്ചാൽ 100 ദിനാർ പിഴയോ ഒരു മാസം തടവോ ശിക്ഷ

സ്വന്തം ലേഖകൻSunday, May 28, 2017 9:52 pm

റമദാൻ മുൻനിർത്തി സുരക്ഷാസംവിധാനങ്ങൾ കൂടുതൽ കർശനമാക്കിയതായും അധികൃതർ അറിയിച്ചു.

കുവൈറ്റ് സിറ്റി: റമദാൻ കാലയളവിൽ നോമ്പുസമയത്ത് പൊതുസ്ഥലത്ത് വെച്ചു ഭക്ഷണം കഴിക്കുന്നത് ശിക്ഷാർഹമാണെന്നു കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇത്തരക്കാരിൽ നിന്നും 100 കുവൈറ്റ് ദിനാർ പിഴ ഈടാക്കുന്നതായിരിക്കും. പിഴ ഒടുക്കാത്ത പക്ഷം ഒരുമാസം തടവുശിക്ഷ അനുഭവിക്കേണ്ടി വരും.

റമദാൻ മുൻനിർത്തി സുരക്ഷാസംവിധാനങ്ങൾ കൂടുതൽ കർശനമാക്കിയതായും അധികൃതർ അറിയിച്ചു. അമിത ഗതാഗതതിരക്ക് മുൻ നിർത്തി ട്രാഫിക് സിഗ്നലുകളിലും മറ്റും മാറ്റം വരുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ പോലീസ് പട്രോളിംഗും വ്യാപകമാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x