ആഭ്യന്തര മന്ത്രാലയവും വാണിജ്യമന്ത്രാലയവും കുവൈറ്റ് മുനിസിപ്പാലിറ്റിയും സംയുക്തമായാണു റെയ്ഡ് നടത്തിയത്.
കുവൈറ്റ് സിറ്റി: കുവൈറ്റ് ആഭ്യന്തര മന്ത്രാലയവും വാണിജ്യമന്ത്രാലയവും കുവൈറ്റ് മുനിസിപ്പാലിറ്റിയും സംയുക്തമായി കുവൈറ്റിലെ 15 ബ്യൂട്ടി പാർലറുകളിൽ നടത്തിയ പരിശോധനയിൽ പത്ത് വനിതകൾ പിടിയിലായി. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായവരിൽ എല്ലാവരും.
താമസകാര്യ, തൊഴിൽ നിയമങ്ങളുടെ ലംഘനത്തിന്റെ പേരിലാണു ഇവരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ബ്യൂട്ടി പാർലർ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളെ കർശന പരിശോധനയ്ക്കു വിധേയമാക്കിവരികയാണെന്നു അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.