
ദുബായ്: യുഎഇയില്‍ 10 വര്‍ഷത്തെ പുതിയ താമസവിസ അനുവദിച്ചു. പുതിയ തീരുമാനത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്കി. രണ്ടും, മൂന്നും വര്‍ഷമാണ് നിലവില്‍ താമസവിസ കാലാവധി. കോര്‍പറേറ്റ് നിക്ഷേപകര്‍, സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, അവരുടെ കുടുംബം എന്നിവര്‍ക്കാണ് വിസ നല്‍കുക.
ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികളും വിസക്ക് അര്‍ഹരാണ്. അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് യുഎഇയില്‍ 100 ശതമാനം ഉടമസ്ഥതയില്‍ സ്ഥാപനം തുടങ്ങാമെന്നും മന്ത്രിസഭ യോഗം തീരുമാനിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.