Currency

റമസാനില്‍ സ്‌കൂള്‍ പഠനം 4 മണിക്കൂര്‍ മാത്രം; അബുദാബിയില്‍ സ്‌കൂള്‍ പ്രവൃത്തി സമയം കുറച്ചു

സ്വന്തം ലേഖകന്‍Monday, March 29, 2021 11:29 am

അബുദാബി: റമസാനില്‍ അബുദാബിയിലെ സ്‌കൂളുടെ പ്രവൃത്തി സമയം 4 മണിക്കൂറാക്കി കുറച്ചു. രാവിലെ 10 മുതല്‍ 2 വരെയായിരിക്കും ക്ലാസുകളെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) അറിയിച്ചു.

അവധി കഴിഞ്ഞ് അബുദാബിയില്‍ ഏപ്രില്‍ 11നാണ് സ്‌കൂളുകള്‍ തുറക്കുക. ഇലേണിങും സ്‌കൂളില്‍ നേരിട്ടെത്തിയുള്ള പഠനവും ചേര്‍ന്ന് ഹൈബ്രിഡ് മോഡല്‍ തുടരും. ഏപ്രില്‍ 13നായിരിക്കും വ്രതാരംഭമെന്നാണ് സൂചന.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x