Currency

ചിക്കാഗോയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു

സ്വന്തം ലേഖകന്‍Tuesday, January 10, 2017 1:23 pm

ചിക്കാഗോ: ചിക്കാഗോയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. 2016ല്‍ മാത്രം 762ഓളം നരഹത്യകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയിലെ ന്യൂയോര്‍ക്ക് ലോസാഞ്ചലസ് എന്നീ സംസ്ഥാനങ്ങളിലുള്ളതിന്റെ ഇരട്ടിയോളമാണ് ചിക്കാഗോയില്‍ ഒരുവര്‍ഷം സടക്കുന്ന കുറ്റകൃത്യങ്ങള്‍. സാമ്പത്തികമാന്ദ്യവും തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് കുറ്റകൃത്യങ്ങളില്‍ വര്‍ധന.

സാമ്പത്തിക പരിവര്‍ത്തനത്തിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചിക്കാഗോയിലെ ഫാക്ടറികള്‍ പൂട്ടുകയും ചിലത് മറ്റ് സ്റ്റേറ്റുകളിലേക്ക് മാറ്റുകയും ചെയ്തത്. ഇത് വന്‍ തൊഴിലില്ലായ്മയിലേക്കാണ് നഗരത്തെ നയിച്ചത്. സാമ്പത്തിക തകര്‍ച്ചയും തൊഴിലില്ലായ്മയും മൂലം ജനങ്ങള്‍ പണമുണ്ടാക്കാനായി വിവിധ ഗുണ്ടാസംഘങ്ങളില്‍ ചേരുന്നു. ജനങ്ങളില്‍ ഭൂരിഭാഗത്തിനും വിദ്യാഭ്യാസമില്ലാത്തതും കുറ്റകൃത്യങ്ങള്‍ക്ക് കാരണമാവുന്നു.

അക്രമങ്ങള്‍ക്ക് തടയിടാന്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാനും ആയുധങ്ങള്‍ ശേഖരിക്കാനും പൊലീസ് ഡിപ്പാട്ട്‌മെന്റ് പദ്ധതിയിട്ടിട്ടുണ്ട്. എന്നാല്‍ പ്രശ്‌നങ്ങള്‍ക്കുള്ള യഥാര്‍ഥ പരിഹാരം സാമ്പത്തിക വികസനമാണെന്നും നിരക്ഷരതയും തൊഴിലില്ലായ്മയും ഇല്ലാതാക്കലാണ് വേണ്ടതെന്നും ഡീപോള്‍ യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് പോളിസി ഡിപ്പാട്ട്‌മെന്റ് ചെയര്‍പേഴ്‌സായ വില്ല്യം സാംപ്‌സണ്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x