Currency

കുവൈത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 665 ആയി; 79 പേര്‍ ഇന്ത്യന്‍ പ്രവാസികള്‍

സ്വന്തം ലേഖകന്‍Monday, April 6, 2020 5:28 pm
isolation

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതുതായി 109 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 665 ആയി. രോഗം ബാധിച്ചവരില്‍ 79 പേര്‍ ഇന്ത്യന്‍ പ്രവാസികളാണ്. നേരത്തെ രോഗം ബാധിച്ചവരുമായുള്ള സമ്പര്‍ക്കം വഴിയാണ് 79 ഇന്ത്യക്കാര്‍ക്കും വൈറസ് പകര്‍ന്നത്. 6 ഈജിപ്ത് പൗരന്മാര്‍, 6 ബംഗ്ലാദേശികള്‍, മൂന്നു പാകിസ്ഥാന്‍ പൗരന്മാര്‍, ഒരു ഫിലിപ്പൈന്‍ പൗരന്‍ എന്നിവര്‍ക്കും സമ്പര്‍ക്കം വഴി കോവിഡ് ബാധിച്ചിട്ടുണ്ട്.

വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ എട്ടു കുവൈത്ത് പൗരന്മാര്‍ക്കും രോഗം സ്ഥിരീകരിച്ചു. തിങ്കളാഴ്ച 4 പേര്‍ കൂടി രോഗവിമുക്തി നേടിയതോടെ കോവിഡ് ഭേദമായവരുടെ എണ്ണം 103 ആയി. നിലവില്‍ 561 പേരാണ് ചികിത്സയില്‍ ഉള്ളത്. ഇതില്‍ 304 പേര്‍ ഇന്ത്യക്കാരാണ്. 7 പേരുടെ നിലഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയവക്താവ് അബ്ദുല്ല അല്‍ സനദ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x