Currency

അമ്മയെ കുത്തിക്കൊന്നു; മകള്‍ പിടിയില്‍

Monday, September 19, 2016 4:54 pm

ഗോണ്‍സാലസ് അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് അമ്മയെ കുത്തിയെന്നാണ് അറിയാന്‍ കഴിഞ്ഞത്

32കാരിയായ വെറോണിക്ക ഗോണ്‍സാലസിനെതിരെയാണ് പലതവണ കുത്തി അമ്മയെ കൊലപ്പെടുത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസിന്‍റെ കാര്യമായ ചോദ്യം ചെയ്യലില്‍ ഗോണ്‍സാലസ് അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് അമ്മയെ കുത്തിയെന്നാണ് അറിയാന്‍ കഴിഞ്ഞത്.

റോയല്‍ ട്രെയ്ലര്‍ പാര്‍ക്കില്‍ താമസസ്ഥലത്ത് 7 മണിക്കാണ് ഈ സംഭവം നടന്നത്. ഒരു സെക്യൂരിറ്റി ക്യാമറയില്‍ ഗോണ്‍സാലസിന്‍റെ രൂപം പതിഞ്ഞിട്ടുണ്ട്. രക്തത്തില്‍ കുളിച്ച് ചെരുപ്പില്ലാതെ നടന്നു നീങ്ങുകയായിരുന്നു അവര്‍ എന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു.

അഞ്ച് മൈല്‍ അകലെയുള്ള ഒരു സുഹൃത്തിന്‍റെ വീട്ടില്‍ ചെന്നാണ് അവര്‍ കുറ്റസമ്മതം നടത്തിയത്. ഗോണ്‍സാലസ് പല മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുകയായിരുനു എന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലാത്ത ആ സുഹൃത്ത് അറിയിച്ചു.

അധികം വൈകാതെ തന്നെ പോലീസ് അവരെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്‍റെ ലക്‌ഷ്യം പോലീസിന് മനസിലായിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അയല്‍ക്കാര്‍ പറയുന്നത് അവിടെയുണ്ടായിരുന്ന അത്രയും സമയം അവര്‍ ഒറ്റയ്ക്കാണ് ജീവിച്ചിരുന്നത് എന്നാണ്. പോലീസ് എത്തിയപ്പോള്‍ വിര്‍ജീനിയ ഗോണ്‍സാലസിന്‍റെ ശരീരം വാതില്‍പ്പടിയില്‍ കിടക്കുകയായിരുന്നു. ബന്ധുമിത്രാദികള്‍ അവര്‍ക്ക് വേണ്ടി മെഴുകുതിരി തെളിച്ച് പ്രാര്‍ഥിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x