യുഎഇയില്‍ പാകിസ്താന്‍ പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ 10 പഞ്ചാബ് സ്വദേശികള്‍ക്ക് വധശിക്ഷ. ഒരാളെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കി, 2 ലക്ഷം രൂപ പിഴയിട്ടു.
റിയാദ്: യുഎഇയില്‍ പാകിസ്താന്‍ പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ 10 പഞ്ചാബ് സ്വദേശികള്‍ക്ക് വധശിക്ഷ. ഒരാളെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കി, 2 ലക്ഷം രൂപ പിഴയിട്ടു. കഴിഞ്ഞ ഡിസംബറിലാണ് യുഎഇയിലെ അല്‍ ഐന്‍ സിറ്റിയില്‍ പാകിസ്താന്‍ പൗരന്‍ കൊല്ലപ്പെട്ടത്.
എന്നാല്‍ യുവാക്കള്‍ കുറ്റം ചെയ്തിട്ടില്ലെന്നും ശിക്ഷയില്‍ നിന്നും ഒഴിവാക്കി ഇന്ത്യയിലെത്തിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ സംസ്ഥാനകേന്ദ്ര സര്‍ക്കാരുകളെ സമീപിച്ചിട്ടുണ്ട്. പ്ലംബിങ്, ഇലക്ട്രീഷ്യന്‍, മരപ്പണി തുടങ്ങിയ മേഖലകളിലായിരുന്നു യുവാക്കള്‍ ജോലി ചെയ്തിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.