Currency

യു.എസില്‍ ഇന്ത്യന്‍ വംശജനായ വ്യവസായി വെടിയേറ്റു മരിച്ചു

സ്വന്തം ലേഖകന്‍Saturday, March 4, 2017 1:54 pm

യു.എസിലെ സൗത്ത് കരോലിനയില്‍ ഇന്ത്യന്‍ വംശജനായ വ്യവസായി വെടിയേറ്റു മരിച്ചു. ഇന്ത്യന്‍ വംശജനായ ഹാര്‍നിഷ് പട്ടേല്‍ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി സൗത്ത് കരോളിനയിലാണ് സംഭവം. കഴിഞ്ഞയാഴ്ച വംശീയവിദ്വേഷത്തിനിരയായി ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് കുചിഭോട്‌ല കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യന്‍ വ്യവസായിയുടെ കൊലപാതകം.

ന്യൂയോര്‍ക്ക്: യു.എസിലെ സൗത്ത് കരോലിനയില്‍ ഇന്ത്യന്‍ വംശജനായ വ്യവസായി വെടിയേറ്റു മരിച്ചു. ഇന്ത്യന്‍ വംശജനായ ഹാര്‍നിഷ് പട്ടേല്‍ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി സൗത്ത് കരോളിനയിലാണ് സംഭവം.

കഴിഞ്ഞയാഴ്ച വംശീയവിദ്വേഷത്തിനിരയായി ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് കുചിഭോട്‌ല കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യന്‍ വ്യവസായിയുടെ കൊലപാതകം. തുടര്‍ച്ചയായി നടക്കുന്ന കൊലപാതകം യുഎസിലെ ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

വ്യാഴാഴ്ച രാത്രി 11.24 നു കടയടച്ച് വീട്ടിലേക്കു പുറപ്പെട്ട ഹാര്‍നിഷ് പട്ടേല്‍ കൊല്ലപ്പെടുകയായിരുന്നു. കടയടച്ച് വീട്ടിലേക്കു പുറപ്പെട്ട് പത്തു മിനിറ്റിനുള്ളിലാണ് വെടിയേറ്റു മരിച്ചതെന്ന് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x