Currency

14 തസ്തികകള്‍ കൂടി സ്വദേശിവത്കരിച്ച് സൗദി

സ്വന്തം ലേഖകന്‍Wednesday, March 13, 2019 2:38 pm

റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ പതിനാല് തസ്തികകള്‍ കൂടി സ്വദേശിവല്‍ക്കരിച്ചു. സ്വകാര്യ മേഖലയിലെ 14 തസ്തികകള്‍ 100 ശതമാനം സ്വദേശികള്‍ക്ക് സംവരണം ചെയ്തതെന്ന് തൊഴില്‍ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹ്യൂമണ്‍ റിസോഴ്സ് മേഖലയിലാണ് കൂടുതല്‍ തസ്തികകള്‍ സൗദികള്‍ക്ക് മാത്രമായി നീക്കിവെച്ചത്.

തൊഴില്‍കാര്യ ഡയറക്ടര്‍, എച്.ആര്‍ മാനേജര്‍, എച്.ആര്‍ ഓഫീസര്‍, എച്.ആര്‍ ക്ലാര്‍ക്, എച്.ആര്‍ സ്‌പെഷ്യലിസ്‌റ്, പി.ആര്‍ മാനേജര്‍, റിസപ്ഷനിസ്റ്റ്, ഹോട്ടല്‍ റിസപ്ഷനിസ്റ്റ്, സെക്യൂരിറ്റി ഗാര്‍ഡ്, ടൈം കീപ്പര്‍, ‘മുഅഖിബ്’, കസ്റ്റമര്‍ സര്‍വീസ് ഓഫീസര്‍, ആശുപത്രി & ക്ലിനിക് ക്ലാര്‍ക്, കസ്റ്റംസ് ക്ലിയറന്‍സ് ഓഫീസര്‍ എന്നിവയാണ് സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ ജോലികള്‍.

ഈ ജോലികളില്‍ വിദേശികളെ നിയമിച്ചാല്‍ നിയലംഘനമായി പരിഗണിക്കുമെന്നും സ്ഥാപനത്തിന് പിഴയും ശിക്ഷയും ചുമത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x