Currency

സൗദിയില്‍ കടകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുമതി

സ്വന്തം ലേഖകന്‍Wednesday, April 14, 2021 5:55 pm

റിയാദ്: റമസാനില്‍ മാളുകള്‍ക്കും വാണിജ്യ കേന്ദ്രങ്ങള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ റിയാദ് നഗരസഭ അനുമതി നല്‍കി. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കണം പ്രവര്‍ത്തനം. പ്രവേശനവും തിരിച്ചുപോക്കും വ്യത്യസ്ത കവാടങ്ങളിലൂടെയാകണം. കോവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ബോധവല്‍ക്കരണ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x