കുവൈറ്റ് സിറ്റി: രാജ്യ ജനസംഖ്യയിലെ 14.6 ശതമാനം പേർ പ്രമേഹരോഗികളെന്ന് കണക്കുകൾ. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രക്തത്തില്‍ ഗ്ളൂക്കോസിന്‍െറ അളവ് കൂടിയത് കാരണം പ്രയാസപ്പെടുന്നവരിൽ രാജ്യത്തെ വിദേശികളും ഉൾപ്പെടുന്നുണ്ടെന്ന് മന്ത്രാലയത്തിലെ വാര്‍ത്താ-വിനിമയ വിഭാഗം മേധാവി ഡോ. ഗാലിയ അല്‍ മുതൈരി അറിയിച്ചു.
ഇത് കൂടാതെ പ്രാഥമിക പരിശോധനകളില്‍ പ്രമേഹത്തിന്‍െറ ലക്ഷണങ്ങള്‍ 6.1 ശതമാനം പേരിൽ കണ്ടെത്തിയിട്ടുമുണ്ട്. രാജ്യത്തുണ്ടാകുന്ന മരണങ്ങളിൽ നാല് ശതമാനം പ്രമേഹ രോഗം മൂലമാണ്. 2030 ആവുമ്പോഴേക്ക് മരണ കാരണങ്ങളില്‍ ഏഴാമത്തേതായി പ്രമേഹം മാറുമെന്നാണ് മുന്നറിയിപ്പ്. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും അരമണിക്കൂർ വ്യായാമം ശീലമാക്കിവര്‍ക്ക് പ്രമേഹത്തെ പ്രതിരോധിക്കാമെന്ന് ഡോ .ഗാലിയ അല്‍ മുതൈരി കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.