
ജിദ്ദ: സീസണ്‍ തുടങ്ങിയതിനു ശേഷം ഉംറക്കായി കഴിഞ്ഞ മൂന്ന് മാസത്തിനിടെ പതിനഞ്ച് ലക്ഷത്തോളം ഉംറ വിസകള്‍ അനുവദിച്ചു. ഈ വര്‍ഷം റെക്കോര്‍ഡ് ഭേദിച്ച് തീര്‍ഥാടകരെത്തുമെന്നാണ് സൂചന. ഉംറ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചിരുന്നു.
പാകിസ്താനില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഈ ഹിജ്‌റ വര്‍ഷം ഉംറക്കെത്തിയത്. നാല് ലക്ഷം പേര്‍ ഉംറ തീര്‍ത്ഥാടനത്തിനായി ഇവിടെ നിന്നെത്തി. രണ്ടാം സ്ഥാനത്ത് ഇന്ത്യോനേഷ്യയും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്. ഇന്ത്യയില്‍ നിന്ന് മലയാളികളടക്കം രണ്ട് ലക്ഷം പേര്‍ ഇതിനകമെത്തി.
മൂന്ന് മാസത്തിനിടയിലാണ് ഇത്രയും വിസ നല്‍കിയത്. 12 ലക്ഷത്തോളം തീര്‍ഥാടകര്‍ ഇതിനകം പുണ്യഭൂമിയിലെത്തിയതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ മക്കയിലും മദീനയിലുമായി മൂന്നര ലക്ഷം തീര്‍ഥാടകരുണ്ട്. ജിദ്ദ, മദീന വിമാനത്താവളങ്ങള്‍ വഴിയാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.