
ഹൂസ്റ്റൺ: ടെക്സാസിലെ വിവിധ പ്രദേശങ്ങളിൽ ക്രിമിനൽ പശ്ചാത്തലമുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അധികൃതർ ശക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ 153 പേരെ പിടികൂടി.
സാൻഅന്റോണിയോയിൽ നിന്നാണ് കൂടുതൽ പേർ പിടിയിലായത്. 62 പേർ ഇവിടെ നിന്നും പിടിയിലായപ്പോൾ, ഹാർലിജനിൽ നിന്നും 38ഉം ലറീഡൊയിൽ നിന്ന് 29 ഉം ഓസ്റ്റിനിൽ നിന്ന് 24ഉം പേർ പിടിയിലായി. പീഡനം, കവർച്ച, മയക്കുമരുന്ന് തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെയാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
അതേസമയം ഇമിഗ്രേഷൻ അധികൃതർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ മാത്രമല്ല നിരപരാധികളായവരേയും ലക്ഷ്യമിടുന്നതായി ഇമിഗ്രേഷൻ അഡ്വക്കേറ്റ്സ് ആരോപിച്ചു. ട്രംപ് അധികാരമേറ്റെടുത്തതിനുശേഷം അനധികൃത കുടിയേറ്റക്കാർക്കെതിരെ എന്ന പേരിൽ കൈക്കൊള്ളുന്ന നടപടികളിൽ നിരപരാധികൾ ഇരകളാകുന്നുണ്ടെന്ന് വിമർശനമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.