Currency

15-ാമത് സൗജന്യ ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് നാളെ

സ്വന്തം ലേഖകൻThursday, November 24, 2016 8:28 am

പതിനഞ്ചാമത് സൗജന്യ ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് നവംബര്‍ 25 നടക്കുമെന്ന് സംഘാടകര്‍അറിയിച്ചു. ഖത്തറിലെ താഴ്ന്ന വരുമാനക്കാരായ ഏഷ്യന്‍ തൊഴിലാളികള്‍ക്കായിട്ടാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ദോഹ: പതിനഞ്ചാമത് സൗജന്യ ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് നവംബര്‍ 25  നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഖത്തറിലെ താഴ്ന്ന വരുമാനക്കാരായ ഏഷ്യന്‍ തൊഴിലാളികള്‍ക്കായിട്ടാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഫ്രന്‍റ്സ് കള്‍ച്ചറല്‍ സെന്‍റര്‍, ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ളബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ തുമാമ പ്രൈമറി ഹെല്‍ത്ത് സെന്‍ററിൽ രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറുവരെയാണ് ക്യാമ്പ് പ്രവർത്തിക്കുക.

പ്രമേഹത്തെ വരുതിയിലാക്കുക എന്നതാണ് ഈ വർഷത്തെ വിഷയം. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെയും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെയും രക്ഷാധികാരത്തില്‍ നടക്കുന്ന ക്യാമ്പിൽ അയ്യായിരത്തോളം പേര്‍ പങ്കെടുക്കും. ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള പ്രവാസികള്‍ക്ക് പ്രയോജനപ്രദമാണ് ഈ ക്യാമ്പെന്നും 2000 ത്തോളം പേർ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x