പണം തട്ടിയെടുത്ത 30 പേര്‍ അടങ്ങുന്ന സംഘത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെയാണ് 16 ഇന്ത്യന്‍ വംശജര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. 2015- 17 കാലയളവിലായി വിവധ തട്ടിപ്പുകളില്‍ 35 ലക്ഷം യുഎസ് ഡോളറാണ് നഷ്‌പ്പെട്ടത്.
ന്യൂയോര്‍ക്ക്: ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുത്ത കേസില്‍ 16 ഇന്ത്യന്‍ വംശജര്‍ക്കെതിരെ കുറ്റം ചുമത്തി. പണം തട്ടിയെടുത്ത 30 പേര്‍ അടങ്ങുന്ന സംഘത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെയാണ് 16 ഇന്ത്യന്‍ വംശജര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. 2015- 17 കാലയളവിലായി വിവധ തട്ടിപ്പുകളില്‍ 35 ലക്ഷം യുഎസ് ഡോളറാണ് നഷ്‌പ്പെട്ടത്. സിറ്റി ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക, ചേസ്, അമേരിക്കന്‍ എക്‌സ്പ്രസ് എന്നിവ ഉള്‍പ്പെടെ സ്ഥപനങ്ങള്‍ക്കും നിരവധി വ്യക്തികള്‍ക്കുമാണ് തട്ടപ്പില്‍ പണം നഷ്ടമായത്.
അക്കൗണ്ട് ഉടമകളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുത്തായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്. പിന്നീട് വിവരങ്ങള്‍ ഉപയോഗിച്ചു ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുകയും തപാല്‍ വഴി വരുന്ന കാര്‍ഡുകള്‍ മോഷ്ടിച്ച് ഇടപാടുകള്‍ നടത്തി പണം തട്ടുകയുമായിരുന്നു സംഘം ചെയ്തിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.