Currency

കുവൈറ്റിൽ പതിനാറ് വയസ് കഴിഞ്ഞവരെ പ്രായപൂർത്തിയായവരായി കണക്കാക്കും

സ്വന്തം ലേഖകൻSaturday, November 12, 2016 8:37 am

കുവൈറ്റിൽ പതിനാറ് വയസ്സ് കഴിഞ്ഞവരെ ഇനിമുതൽ പ്രായപൂർത്തിയായവരായി കണക്കാക്കും. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ ഈ രീതി നിലവിൽ വരും.

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പതിനാറ് വയസ്സ് കഴിഞ്ഞവരെ ഇനിമുതൽ പ്രായപൂർത്തിയായവരായി കണക്കാക്കും. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ ഈ രീതി നിലവിൽ വരും. നിലവിൽ പതിനെട്ട് വയസ്സാണ് ഒരാളെ പ്രായപൂർത്തിയായതായി കണക്കാക്കുന്ന പ്രായം. പതിനാറ് കഴിഞ്ഞ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇതോടെ മുതിർന്നവർക്ക് ലഭിക്കുന്ന അതേ ശിക്ഷ തന്നെ ലഭിക്കും.

പതിനാറ് വയസ്സുള്ളവർ സമൂഹ മാധ്യമങ്ങൾ‍ ദുരുപയോഗം ചെയ്യുന്നത് വർധിച്ചിട്ടുണ്ട്. ഇത് സാമൂഹികമായ പല പ്രശ്‌നങ്ങൾ‍ക്കും  കാരണമായി മാറുന്നുണ്ട്. ചില കുറ്റങ്ങളിൽ‍ വധശിക്ഷവരെ ലഭിക്കാനും സാധ്യതയുണ്ടെന്നും അതിനാലാണ് ഈ തീരുമാനമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ജുവനൈൽ‍ സംരക്ഷണവിഭാഗം മേധാവി ബദർ‍ അൽ‍ ഗദൂരി അറിയിച്ചു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x