Currency

കുവൈത്ത് പൊതുമാപ്പ്: ഇന്ത്യക്കാര്‍ അപേക്ഷ സമര്‍പ്പിച്ചു തുടങ്ങി, 20 വരെ അപേക്ഷ സ്വരീകരിക്കും

സ്വന്തം ലേഖകന്‍Friday, April 17, 2020 11:31 am
kuw0

കുവൈത്ത് സിറ്റി: അനധികൃത താമസക്കാര്‍ക്കുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യക്കാര്‍ അപേക്ഷ സമര്‍പ്പിച്ചുതുടങ്ങി. ഫര്‍വാനിയയിലും ജലീബ് ഷുയൂഖിലും ഒരുക്കിയ കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് വ്യാഴാഴ്ച അപേക്ഷയുമായി എത്തിയത്. ഇന്ത്യക്കാരുടെ അപേക്ഷ സ്വീകരിക്കുന്നത് 20 വരെ തുടരും. യാത്രാരേഖയായി പാസ്‌പോര്‍ട്ട് കൈവശമുള്ളവരുടെ അപേക്ഷയാണ് സ്വീകരിച്ചത്. യാത്രാരേഖകള്‍ ഒന്നും കൈവശം ഇല്ലാത്തവരുടെ വിരലടയാള പരിശോധനയും നടത്തുന്നുണ്ട്. എംബസിയില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചവര്‍ എംബസി നിര്‍ദേശിക്കുന്നത് അനുസരിച്ചാണ് അപേക്ഷാ കേന്ദ്രങ്ങളില്‍ എത്തേണ്ടത്.

പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള വസ്തുക്കള്‍ സഹിതമാണ് അപേക്ഷാ കേന്ദ്രങ്ങളില്‍ എത്തിയത്. അപേക്ഷ സ്വീകരിച്ച ശേഷം അവരെ കുവൈത്ത് അധികൃതര്‍ ഒരുക്കിയ ഷെല്‍ട്ടറുകളിലേക്ക് മാറ്റി. അനധികൃത താമസക്കാര്‍ക്ക് സ്വദേശത്തേക്ക് മടങ്ങുന്നതിനുള്ള വിമാന ടിക്കറ്റും കുവൈത്ത് സര്‍ക്കാരാണ് നല്‍കുന്നത്. വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന് അനുസരിച്ചാകും ഷെല്‍ട്ടറുകളില്‍നിന്ന് ആളുകളെ വിമാനത്താവളത്തില്‍ എത്തിക്കുക.

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യന്‍ എംബസിയില്‍നിന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഫീസ് (5 ദിനാര്‍) നല്‍കേണ്ടതില്ല. ഫീസ് എഴുതിത്തള്ളിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചു, 25000 പേര്‍ക്ക് ആനുകൂല്യം പ്രയോജനപ്പെടുമെന്ന് മന്ത്രി ട്വിറ്ററില്‍ അറിയിച്ചു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x