Currency

ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ മലയാളി ഹാജിമാരുടെ ആദ്യ സംഘം മക്കയില്‍

സ്വന്തം ലേഖകന്‍Saturday, July 13, 2019 12:05 pm

മക്ക: മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ മലയാളി ഹാജിമാരുടെ ആദ്യ സംഘം ഇന്ന് രാത്രി മക്കയിലെത്തും. ആദ്യ സംഘത്തില്‍ 5038 ഹാജിമാരാണ് മദീനയിലെത്തുക. ഇതിനിടെ മദീനയിലെത്തുന്ന മലയാളി ഹാജിമാര്‍ ഇന്ന് മദീന പള്ളിയില്‍ പ്രാര്‍ഥന നിര്‍വഹിച്ചു.

രണ്ട് ലക്ഷം ഹാജിമാരാണ് ഇത്തവണ ഹജ്ജിനെത്തുക. ഇതില്‍ നാല്‍പതിനായിരം പേര്‍ സ്വകാര്യ ഗ്രൂപ്പിലാണെത്തുക. ഇവര്‍ നേരത്തെ മക്കയിലെത്തിയിരുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ളവരാണ് ഇന്ന് മദീനയില്‍ നിന്ന് മക്കയിലേക്ക് പുറപ്പെട്ടത്. അയ്യായിരത്തിലേറെ വരുന്ന ഹാജിമാരെ സ്വീകരിക്കാന്‍ മക്കയില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ സജ്ജമാണ്. പതിനയ്യായിരം പേര്‍ക്കാണ് ഹറമിനടുത്ത് താമസം. ബാക്കിയുള്ളവരെല്ലാം അസീസയിലാണ് താമസിക്കുക. ഇക്കാരണത്താല്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഓഫീസ് മക്കയിലാണ് ഇത്തവണ.

ഇന്ത്യയില്‍ നിന്നും 26939 ഹാജിമാര്‍ മദീനയില്‍ എത്തിയിട്ടുണ്ട്. മുവ്വായിരത്തിലേറെ മലയാളി ഹാജിമാര്‍ ഇതിനകം മദീനയിലെത്തി. എട്ടു ദിനം മദീനയില്‍ പൂര്‍ത്തിയാക്കുന്നവരെയാണ് മക്കയിലെത്തിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x