
മക്ക: കഴിഞ്ഞ സെപ്റ്റംബര്‍ 11 മുതല്‍ ജനുവരി നാലു വരെയുള്ള നാലു മാസത്തിനിടെ ഉംറ നിര്‍വ്വഹിക്കാനായി ഇന്ത്യയില്‍ നിന്നെത്തിയത് 2,81,589 തീര്‍ത്ഥാടകര്‍. ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
വിദേശ രാജ്യങ്ങളില്‍ നിന്ന് ആകെ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 21,83,031 ആണ്. ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള പാകിസ്ഥാനില്‍ നിന്ന് 6,00,015 തീര്‍ത്ഥാടകരാണ്.
സെപ്റ്റംബര്‍ 11 മുതലുള്ള കാലയളവില്‍ സൗദ് ഹജ്ജ്- ഉംറ മന്ത്രാലയം 25,55,201 ഉംറ വിസകളാണ് അനുവദിച്ചത്. തീര്‍ത്ഥാടകാരില്‍ 19,91,448 പേരും വിമാന മാര്‍ഗമാണ് ഉംറ നിര്‍വ്വഹിക്കാന്‍ എത്തിയത്. 1,84,580 പേര്‍ കരമാര്‍ഗവും 7,003 പേര്‍ കപ്പല്‍ മാര്‍ഗവും ഉംറ നിര്‍വ്വഹിക്കാനെത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.