
റിയാദ്: സൗദിയില്‍ കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനാകുന്നു. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ 22 സേവനങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടലില്‍ പുതുതായി ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍ അബ്ഷിറിലാണ് പുതിയ 22 സേവനങ്ങള്‍ ഉള്‍പ്പെടുത്തിയത്.
പാസ്‌പോര്‍ട്ട്, സിവില്‍ അഫയേഴ്‌സ്, ട്രാഫിക് എന്നീ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങളാണ് പുതുതായുള്ളത്. പുതുക്കിയ അബ്ഷിര്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് നിര്‍വഹിച്ചു. കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയതോടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് അനുവദിക്കേണ്ട 93 സേവനങ്ങള്‍ അബ്ഷിര്‍ വെബ് പോര്‍ട്ടല്‍ വഴി ലഭിക്കും.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും രാജ്യത്തെ സ്ഥാപനങ്ങള്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ട്. നിലവില്‍ 11 ലക്ഷം പേരാണ് അബ്ഷിറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അബ്ഷിര്‍ മൊബൈല്‍ ആപ്ലിക്കേഷനും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. 50 ലക്ഷം പേര്‍ ഇത് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.