Currency

കുവൈറ്റിലുള്ളത് 120 രാജ്യങ്ങളിൽ നിന്നെത്തിയ 2,276,193 വിദേശികൾ

സ്വന്തം ലേഖകൻSaturday, October 8, 2016 9:10 am

കുവൈറ്റിലെ ആകെ ജനസംഖ്യയുടെ മൂന്നിൽ രണ്ടും വിദേശികളെന്ന് കണക്കുകൾ. കുവൈറ്റിൽ ഏറ്റവും കൂടുതലുള്ള വിദേശ പൗരന്മാർ ഇന്ത്യയിൽ നിന്നുള്ളവരാണ്.

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആകെ ജനസംഖ്യയുടെ മൂന്നിൽ രണ്ടും വിദേശികളെന്ന് കണക്കുകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 120 രാജ്യങ്ങളിൽ നിന്നെത്തിയ 2,276,193 വിദേശികളാണ് നിലവിൽ രാജ്യത്തുള്ളത്. ഇതിൽ 90 ശതമാനം വിദേശികളും ഏഴ് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. കുവൈറ്റിൽ ഏറ്റവും കൂടുതലുള്ള വിദേശ പൗരന്മാർ ഇന്ത്യയിൽ നിന്നുള്ളവരാണ്.

895,348 ഇന്ത്യക്കാരാണ് നിലവിൽ കുവൈറ്റിൽ പ്രവാസജീവിതം നയിക്കുന്നത്. 586,387 പേരുമായി ഈജിപ്ത് രണ്ടാം സ്ഥാനത്തും 241,268 പേരുമായി ഫിലിപ്പെയിൻസ് മൂന്നാം സ്ഥാനത്തും നിൽക്കുന്നു. 198,151 പേരാണു ബംഗ്ലാദേശിൽ നിന്നുമെത്തി കുവൈറ്റിൽ കഴിയുന്നത്. 145,328 അംഗങ്ങളുമായി സിറിയയും 109,853 അംഗങ്ങളുമായി പാകിസ്ഥാനും രാജ്യത്തെ വിദേശികളുടെ ഭാഗമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x