അബൂദബി ക്വാളിറ്റി ആന്റ് കണ്‍ഫോര്‍മിറ്റി കൗണ്‍സിലാണ് ഉല്‍പന്നങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്. കളിപ്പാട്ടങ്ങള്‍, വൈദ്യുതി ഉപകരണങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, സിഗററ്റ്പുകയില ഉല്‍പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടെ 21 വിഭാഗം വസ്തുക്കളാണ് വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കുന്നത്.
അബൂദബി: നിലവാരമില്ലാത്ത 2,363 ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം. അബൂദബി എമിറേറ്റിലെ 852 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് അബൂദബി ക്വാളിറ്റി ആന്റ് കണ്‍ഫോര്‍മിറ്റി കൗണ്‍സിലാണ് ഉല്‍പന്നങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്. കളിപ്പാട്ടങ്ങള്‍, വൈദ്യുതി ഉപകരണങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, സിഗററ്റ്പുകയില ഉല്‍പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടെ 21 വിഭാഗം വസ്തുക്കളാണ് വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കുന്നത്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനും വില്‍പനയ്ക്ക് എത്തിക്കും മുമ്പേ ഇവ ദോഷരഹിതമാണെന്ന് ഉറപ്പാക്കാനും കര്‍ശന നിര്‍ദേശമുണ്ട്.
എ.സി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, ടി.വി, തുടങ്ങിയ ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ എമിറേറ്റ്‌സ് അതോറിറ്റി ഒഫ് സ്റ്റാന്റഡൈസേഷന്‍ ആന്റ് മെട്രോളജി സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ വില്‍ക്കാനാവൂ എന്നാണ് നിര്‍ദേശം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.