Currency

25% വിദേശ ജീവനക്കാരെ പിരിച്ചുവിടാന്‍ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

സ്വന്തം ലേഖകന്‍Thursday, February 16, 2017 3:15 pm

സ്വദേശിവത്കരണ നടപടികളുടെ ഭാഗമായാണ് നടപടി. പിരിച്ചുവിടല്‍ നടപടിയുടെ ആദ്യഘട്ടത്തില്‍ 450 അദ്ധ്യാപകരും വകുപ്പ് തലവന്മാരും ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍മാരും ഉള്‍പ്പെടെ 600 പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. പിരിച്ചുവിടുന്നവര്‍ക്ക് പകരം സ്വദേശികളെയും ജിസിസി പൗരന്മാരെയും നിയമിക്കും.

കുവൈത്ത് സിറ്റി: 25 ശതമാനം വിദേശ ജീവനക്കാരെ പിരിച്ചുവിടുമെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. സ്വദേശിവത്കരണ നടപടികളുടെ ഭാഗമായാണ് നടപടി. പിരിച്ചുവിടല്‍ നടപടിയുടെ ആദ്യഘട്ടത്തില്‍ 450 അദ്ധ്യാപകരും വകുപ്പ് തലവന്മാരും ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍മാരും ഉള്‍പ്പെടെ 600 പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. പിരിച്ചുവിടുന്നവര്‍ക്ക് പകരം സ്വദേശികളെയും ജിസിസി പൗരന്മാരെയും നിയമിക്കും.

ജൂലൈയില്‍ കരാര്‍ കഴിയുന്ന ജീവനക്കാരെയാണ് ആദ്യഘട്ടത്തില്‍ പിരിച്ചുവിടുന്നത്. പട്ടികയിലുള്ളവരിലേറെയും 34 വര്‍ഷത്തോളമായി മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നവരാണ്. അതേസമയം സോഷ്യോളജി, ഇന്റഗ്രേറ്റഡ് സയന്‍സ്, ഇസ്ലാമിക് സ്റ്റഡീസ്, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പ്രാപ്തരായ സ്വദേശികളും ജിസിസി പൗരന്മാരും ലഭ്യമാണെന്ന മന്ത്രാലയത്തിന്റെ വിലയിരുത്തലിനെ തുടര്‍ന്ന് ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്ന വിദേശികളെ ഒഴിവാക്കാനാണ് ആലോചിക്കുന്നത്.

അണ്ടര്‍ സെക്രട്ടറി ഡോ ഹൈതം അല്‍ അതാരിയുടെ അംഗീകാരം ലഭിച്ചാലുടന്‍ പട്ടികയിലുള്ള അദ്ധ്യാപകര്‍ക്ക് നോട്ടീസ് നല്‍കും. എന്നാല്‍ ആവശ്യത്തിന് യോഗ്യതയുള്ള സ്വദേശികള്‍ ലഭ്യമല്ലാത്ത ശാസ്ത്രവിഷയങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ വിദേശികളെ തുടരാന്‍ അനുവദിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x