52 ബില്യൺ ദിനാർ നിക്ഷേപത്തോടെ ആരംഭിക്കുന്ന ഗേറ്റ്വേ-ബഹ്റൈൻ പ്രൊജക്റ്റ് വഴി രാജ്യത്ത് പുതിയതായി 27000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
മനാമ: 152 ബില്യൺ ദിനാർ നിക്ഷേപത്തോടെ ആരംഭിക്കുന്ന ഗേറ്റ്വേ-ബഹ്റൈൻ പ്രൊജക്റ്റ് വഴി രാജ്യത്ത് പുതിയതായി 27000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. പദ്ധതിയുടെ ഉത്ഘാടനം കഴിഞ്ഞ ദിവസം ഡ്യെപ്യൂട്ടി പ്രൈം മിനിസ്റ്റർ ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലിഫ നിർവ്വഹിച്ചു.
അൽ സലാം ബാങ്ക് ബഹ്റൈന്റെ പിന്തുണയോടെ മനാറ ഡെവലപ്മെന്റ്സ് ആണു പദ്ധതിയ്ക്കായി മൂലധനം ഇറക്കുന്നത്. ഹിദ്ദ്, ഗലാലിയ്ക്കും അംവാജ് ദ്വീപുകൾക്കുമിടയിൽ കൃത്രിമമായി നിർമിച്ച ദ്വീപിലായിരിക്കും പ്രൊജക്റ്റ് നടപ്പിലാക്കുക. ഏത് രാജ്യത്ത് നിന്നുള്ള നിക്ഷേപകർക്കും പദ്ധതിയിൽ പങ്കാളികളാകാമെന്ന് അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.