Currency

വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട്: ബഹ്‌റൈന് അറബ് മേഖലയില്‍ മൂന്നാം സ്ഥാനം

സ്വന്തം ലേഖകന്‍Monday, March 22, 2021 5:41 pm

മനാമ: വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ അറബ് മേഖലയില്‍ ബഹ്‌റൈന് മൂന്നാം സ്ഥാനം. അന്താരാഷ്ട്ര തലത്തില്‍ 35 ാം സ്ഥാനമാണ് ഈ വര്‍ഷം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് പോയന്റ് റിപ്പോര്‍ട്ടില്‍ ബഹ്‌റൈന് കൂടിയിട്ടുണ്ട്.

യു.എന്നിന് കീഴിലുള്ള സുസ്ഥിര വികസന നെറ്റ് വര്‍ക്ക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ബഹ്‌റൈന്റെ നേട്ടം വിശദമാക്കുന്നത്. എല്ലാ വര്‍ഷവും മാര്‍ച്ച് 20 ആണ് വേള്‍ഡ് ഹാപ്പിനസ് ദിനമായി ആചരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x