Currency

70 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനായി രജിസ്‌ട്രേഷന്‍ ആവശ്യമില്ല

സ്വന്തം ലേഖകന്‍Monday, March 15, 2021 2:48 pm
covid-vaccination
Villa-kochi-Kerala

മനാമ: ബഹ്റൈനില്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ അനുമതി. പ്രായം കൂടിയവരും വിട്ടുമാറാത്ത രോഗമുള്ളവരും വേഗത്തില്‍ വാക്സിന്‍ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മാനിഅ് പറഞ്ഞു. സാധാരണ ജീവിതത്തിലേക്ക് ബഹ്റൈന്‍ സാമൂഹിക മേഖലയെ തിരികെ കൊണ്ടു വരുന്നതിനും എല്ലാവരിലും കോവിഡ് വാക്സിന്‍ സന്ദേശം എത്തിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് മാസത്തില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കാന്‍ പദ്ധതിയുള്ളതായും ഡോ. വലീദ് അല്‍ മാനിഅ് വ്യക്തമാക്കി. മൂന്ന് ലക്ഷം പ്രതിരോധ വാക്സിനുകള്‍ ഉടന്‍ രാജ്യത്തെത്തും. ഓരോരുത്തരും തങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x