Currency

സ്വദേശിവത്ക്കരണം; കുവൈറ്റില്‍ ഒരു വര്‍ഷത്തിനിടെ പിരിച്ചുവിട്ടത് 2799 വിദേശികളെ

സ്വന്തം ലേകന്‍Sunday, December 23, 2018 12:28 pm

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ഒരു വര്‍ഷത്തിനിടെ പിരിച്ചുവിട്ടത് 2799 വിദേശികളെയെന്ന് റിപ്പോര്‍ട്ടുകള്‍. സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി സിവില്‍ സര്‍വ്വീസ് കമ്മീഷന്റെ റീപ്ളേസ്മെന്റ് പദ്ധതി പ്രകാരം വിദ്യാഭ്യാസമന്ത്രാലയമാണ് ഏറ്റവും കൂടുതല്‍ വിദേശികളെ പിരിച്ചു വിട്ടത്. സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ സിവില്‍ സര്‍വീസ് കമ്മീഷന്‍ കഴിഞ്ഞ വര്‍ഷമാണ് റീപ്ളേസ്മെന്റ് അഥവാ ഇഹ്ലാല്‍ എന്ന പേരില്‍ പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ചത്.

പദ്ധതി പ്രകാരം അഞ്ച് വര്‍ഷത്തിനിടെ 41000 വിദേശികളെ സേവനം അവസാനിപ്പിച്ചു തിരിച്ചയക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം. ഇതനുസരിച്ച് 54 ശതമാനം വിദേശി ഉദ്യോഗാര്‍ഥികളെ പിരിച്ചുവിട്ടു. ഒരു വര്‍ഷത്തില്‍ 436 വിദേശികളെ ഒഴിവാക്കിയ ഔഖാഫ്- ഇസ്ലാമികകാര്യമന്ത്രാലയമാണ് രണ്ടാമത്. മൊത്തം വിദേശികളില്‍ 16 ശതമാനത്തെയാണ് ഔഖാഫ് പിരിച്ചുവിട്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x