Currency

കുടിയേറ്റ ഇതര യുഎസ് വിസ ലഭിച്ച ഇന്ത്യക്കാരുടെ എണ്ണം 28 ശതമാനം വർധിച്ചു

Monday, May 29, 2017 5:50 pm

ചിക്കാഗോ: ഡൊണാൾഡ് ട്രംപ് ഭരണത്തിലേറിയതിനു ശേഷം കുടിയേറ്റ ഇതര യുഎസ് വിസ ലഭിച്ച ഇന്ത്യക്കാരുടെ എണ്ണം 28 ശതമാനം വർധിച്ചു. ഇതേ വിസ ലഭിച്ച പാകിസ്ഥാൻ പൗരന്മാരുടെ എണ്ണം 40 ശതമാനം കുറയുകയും ചെയ്തിട്ടുണ്ട്.

ഈ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കണക്കുകൾ മുൻ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്തുള്ള റിപ്പോർട്ട് ആണിത്. 

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ 87,049 ഇന്ത്യക്കാർക്കാണു യുഎസ് നോൺ-ഇമ്മിഗ്രന്റ് വിസ അനുവദിച്ചത്. മാർച്ചിൽ 87,049 ഇന്ത്യക്കാർക്കും വിസ അനുവദിക്കുകയുണ്ടായി. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം മാസം ശരാശരി 87,049 വിസകളായിരുന്നു ഇന്ത്യക്കാർക്കു അനുവദിച്ചിരുന്നത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x