Currency

സൗദിയിൽ മൊബൈൽഫോൺ കടകളിൽ ജോലിചെയ്യുകയായിരുന്ന 3 മലയാളികൾ പിടിയിൽ

സ്വന്തം ലേഖകൻThursday, September 22, 2016 12:56 pm

സമ്പൂർണസൗദിവത്കരണം നടപ്പാക്കിയതിനു ശേഷവും രാജ്യത്തെ മൊബൈൽ ഫോൺ കടകളിൽ തൊഴിൽ ചെയ്യുകയായിരുന്ന മൂന്ന് മലയാളികളെ അധികൃതർ പിടികൂടി. ദമാമിലെ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശികളാണ് പിടിയിലായത്.

റിയാദ്: സമ്പൂർണസൗദിവത്കരണം നടപ്പാക്കിയതിനു ശേഷവും രാജ്യത്തെ മൊബൈൽ ഫോൺ കടകളിൽ തൊഴിൽ ചെയ്യുകയായിരുന്ന മൂന്ന് മലയാളികളെ അധികൃതർ പിടികൂടി. ദമാമിലെ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശികളാണ് പിടിയിലായത്. ഇവരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് സൂചന.

നേരത്തെ സമ്പൂർണ്ണ സൗദിവത്കരണം പ്രാബല്യത്തിൽ വന്നതിനു ശേഷം ഇവർ ജോലിയെടുത്തിരുന്ന സ്ഥാപനം അടച്ചിരുന്നു. എന്നാൽ പെരുന്നാളിനോട് അനുബന്ധിച്ചുള്ള കച്ചവടം പ്രതീക്ഷിച്ച് തുറന്നപ്പോളാണ് ഇവർ പിടിയിലായത്. സെപ്തംബർ പതിനൊന്നിനു വൈകുന്നേരം അധികൃതർ നടത്തിയ മിന്നൽ പരിശോധനയിലാണു മൂവരും പിടിക്കപ്പെട്ടത്.

നിലവിലെ നിയമപ്രകാരം വിദേശികള്‍ ജോലി ചെയ്യുന്ന മൊബൈല്‍ ഷോപ്പ് ഉടമകള്‍ ഓരോ വിദേശ തൊഴിലാളിക്കും 20,000 റിയാല്‍ പിഴയടക്കണം. പിടിക്കപ്പെടുന്ന വിദേശികളെ നാടുകടത്തുകയും ചെയ്യും. മലയാളികള്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ ഒരു സ്വദേശിയെ പോലും നിയമിച്ചിരുന്നില്ല എന്നതിനാൽ സ്ഥാപനത്തിന്റെ സൗദി ഉടമ ബിനാമിയാണെന്നും സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വാരാത്തതിനാലാണു പിടിയിലായവരെ ഇതേവരെയും നാടുകടത്താത്തത് എന്നാണു ലഭിക്കുന്ന വിവരം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x