Currency

സൗദിയിൽ ജോലിക്കെത്തുന്ന എഞ്ചിനീയർമാർക്ക് 3 വർഷത്തെ പ്രവർത്തിപരിചയം നിർബന്ധമാക്കി

സ്വന്തം ലേഖകൻSunday, September 25, 2016 6:15 pm

എഞ്ചിനീയറിംഗ് ബിരുദദാരികളുടെ പരിചയക്കുറവ് ഗുണനിലവാരത്തെ ബാധിക്കുന്നത് മുൻ നിർത്തിയാണു ഈ നിബന്ധന ഏർപ്പെടുത്തുന്നതെന്ന് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനിയേഴ്സ് അറിയിച്ചു.

റിയാദ്: സൗദിയിൽ ജോലിക്കെത്തുന്ന വിദേശ എഞ്ചിനീയർമാർക്ക് മൂന്ന് വർഷത്തെ പ്രവർത്തിപരിചയം നിർബന്ധമാക്കി. എഞ്ചിനീയറിംഗ് ബിരുദദാരികളുടെ പരിചയക്കുറവ് ഗുണനിലവാരത്തെ ബാധിക്കുന്നത് മുൻ നിർത്തിയാണു ഈ നിബന്ധന ഏർപ്പെടുത്തുന്നതെന്ന് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനിയേഴ്സ് അറിയിച്ചു.

അതേസമയം ചില മേഖലകളില്‍ ഈ നിബന്ധനയിൽ ഇളവ് ലഭിക്കും. പുതുതായി വരുന്ന വിദേശ എന്‍ജിനീയര്‍മാര്‍ക്ക് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം മാത്രമേ റസിഡന്‍റ് പെര്‍മിറ്റ് (ഇഖാമ) നൽകുകയുള്ളൂ. കൗണ്‍സില്‍ ഏര്‍പ്പെടുത്തുന്ന യോഗ്യത പരീക്ഷ എഴുതി പാസാവുകയും വേണം. തുടർന്ന് അഭിമുഖവും ഉണ്ടായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x